*തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണം. പരിക്കു പറ്റിയ സൂപ്പർ വൈസർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സൂപ്പർ വൈസറുടെ തലയിൽ ആറു തുന്നലുകൾ ഇടേണ്ടി വന്നു.
*സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകളും അര അടി വീതം ഉയര്‍ത്തി. പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത എന്നു വിലയിരുത്തൽ. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
*കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; കെ എസ് ഇ ബി വീഴ്ച സമ്മതിച്ചു. ഇതു സംബന്ധിച്ച സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തു വന്നു. റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പേര് പരാമർശിക്കാത്തതിൽ വൈദ്യുതി മന്ത്രി അതൃപ്തി അറിയിച്ചു.
*സി പി എം നേതാവ് സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം തള്ളി മന്ത്രി വി ശിവൻ കുട്ടി. ആലപ്പുഴ സമ്മേളനത്തിൽ ഒരു വനിതാ നേതാവും അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നാണ് ശിവൻ കുട്ടിയുടെ നിലപാട്.
