നഗരത്തിൽ ഗതാഗത നിയന്ത്രണം

At Malayalam
1 Min Read

വി എസിൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ ഏഴു മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി പൊലിസ് അറിയിച്ചു.

ഗവൺമെൻ്റ് സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം ഉണ്ടായിരിക്കില്ല. പൊതുദർശനത്തിനു വരുന്നവർ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്ഷൻ, രക്തസാക്ഷിമണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്.

പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തെെക്കാട്, പി റ്റി സി ഗ്രൌണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാ‍ൽവ്വേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ്, പി എം ജി, പട്ടം, കേശവദാസപുരം, ഉളളൂർ, പോങ്ങുംമൂട്, ശ്രീകാര്യം,പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ട്റോഡു വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ലാത്തതാണ്.

- Advertisement -
വിലാപയാത്ര കടന്നു പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനഗതാഗതം വഴി തിരിച്ച് വിട്ടേക്കാം. തിരുവനന്തപുരം സിറ്റി പൊലീസിന്റെ  ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണമെന്നും പൊലിസ് അറിയിച്ചു.

ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് 0471 - 2558731,9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment