കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കടിച്ച് മരിച്ച സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിശിതമായി വിമർശിച്ചു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അപഹാസ്യമാണ്. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിനു പെട്ടന്ന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ കൂടി സൃഷ്ടിക്കാനാണോയെന്നും മന്ത്രി ചോദിച്ചു.