കൂട്ടക്കൊലപാതകങ്ങളിൽ വിറങ്ങലിച്ച കേരളത്തിനു വീണ്ടും ഞെട്ടൽ. പത്തനംതിട്ടയിൽ ഒരു ഇരട്ടക്കൊലപാതകം നടന്നു. കലഞ്ഞൂർ പാടത്ത്, യുവാവ് ഭാര്യയേയും തൻ്റെ കൂട്ടുകാരനേയും വെട്ടിക്കൊലപ്പെടുത്തിയതായാണ് വിവരം.
കലഞ്ഞൂർ നിവാസിയായ ബൈജു തൻ്റെ ഭാര്യ വൈഷ്ണവി, ബൈജുവിൻ്റെ അടുത്ത സുഹൃത്ത് വിഷ്ണു എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് 26 ഉം വിഷ്ണുവിന് 34 ഉം ആണ് പ്രായം. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. വിഷ്ണുവിൻ്റെ വീട്ടിൽ വച്ചാണ് ബൈജു ഇരുവരേയും കൊലപ്പെടുത്തിയത്. ബൈജുവിൻ്റെ അയൽവാസിയാണ് കൊല്ലപ്പെട്ട വിഷ്ണു. പൊലിസെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
