മധ്യാഹ്നം വരെ ഒറ്റ നോട്ടത്തിൽ

At Malayalam
3 Min Read

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന് വിട നല്‍കാനൊരുങ്ങി നാട് ; അമ്മ ഇന്നെത്തും, സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക്.

കേരള സര്‍വകലാശാലയിലെ പ്രശ്നങ്ങൾ സമവായത്തിലെത്തിയേക്കും ; മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്താൻ സാധ്യത.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നു, മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു, അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂർ, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ന് (ശനി) അവധി നൽകിയിട്ടുണ്ട്.

- Advertisement -

നൃത്താധ്യാപകൻ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നർത്തകിയായ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി.

സ്വന്തം ബന്ധുക്കളെ കൂടി പറഞ്ഞ് കബളിപ്പിച്ച്‌ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിട്ട ട്രാവല്‍ ഏജന്‍റായ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ധാന്യം പൊടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. ഇതേ സ്ഥാപനത്തിലെ തൊഴിലാളിയാണ് യുവതി.

ദേശീയതലത്തിലെ ശുചിത്വ റാങ്കിംഗ് : ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികള്‍ക്ക് സിംഗിള്‍ സ്റ്റാര്‍ പദവി ലഭിച്ചു.

ഗുരുവായൂരില്‍ വഴിപാടും ദര്‍ശനവും എല്ലാം ഉടൻ റെഡിയാക്കി നൽകാം എന്ന രീതിയിൽ ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ വ്യാപമായി ; ഭക്തർ ജാഗ്രതാ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്.

- Advertisement -

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ; സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി ; കേസിൽ ഒമ്പതു പേര്‍ കുറ്റക്കാര്‍.

ഗോള്‍പാറ സംഘര്‍ഷം : രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കാൻ സാധ്യതയെന്ന് അസം മുഖ്യമന്ത്രി.

- Advertisement -

ആര്‍ജി കര്‍ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കാൻ ശ്രമിച്ചതായി നരേന്ദ്ര മോദി.

ഇനി ഒറ്റയ്ക്ക് നിന്നു പ്രവർത്തിക്കുമെന്ന് ആം ആദ്മി പാർട്ടി, ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരൻ അക്രമം നടത്തി, സംഭവത്തിൽ രണ്ടു പേര്‍ക്ക് പരിക്കുപറ്റി.

ഇസ്‌ലാംപുറിനെ ഈശ്വര്‍പുര്‍ എന്നാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ പുനർനാമകരണം ചെയ്തു.

യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിലായി. കോഴിക്കോട് അരക്കിണർ സ്വദേശിയാണ് അറസ്റ്റിലായത്.

തുടർച്ചയായി ജി എസ് ടി നോട്ടീസുകള്‍ ലഭിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ ഒരു വിഭാഗം ചെറുകിട കച്ചവടക്കാർ യു പി ഐ ഇടപാടുകള്‍ നിർത്തിവെച്ചു. ജൂലൈ 25 ന് ബന്ദിന് ആഹ്വാനം.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവർത്തിക്കുന്ന ഭക്ഷണശാലകളില്‍ റെയില്‍വേ പൊലീസ് ‍ മിന്നല്‍ പരിശോധന നടത്തി.

കൊച്ചി വടുതലയില്‍ ദമ്പതികളെ തീകൊളുത്തി, അയല്‍വാസി ജീവനൊടുക്കി. പരിക്കേറ്റ ക്രിസ്റ്റഫര്‍, മേരി എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിയന്ത്രണം വിട്ട ലോറി സ്കൂട്ടറില്‍ ഇടിച്ച് മലപ്പുറം വെളിമുക്ക് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.

കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വീട്ടുമുറ്റത്തു നിന്നവരെ കാട്ടാന ആക്രമിച്ചു, സംഭവത്തിൽ ദമ്പതികള്‍ക്ക് പരിക്കു പറ്റി.

വടകരയില്‍ ട്രെയിനിടിച്ച്‌ യുവാവ് മരിച്ചു.

തിരുവനന്തപുരം ആനന്ദേശ്വരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് വാടകവീട്ടില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

വ്യാജരേഖ ഉപയോഗിച്ച്‌ സിം കാര്‍ഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ചു.

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 110 പേർ മരിച്ചു.

യുപിയില്‍ കൊടുംക്രിമിനലിനെ പൊലീസ് വെടിവച്ചുകൊന്നു

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയില്‍ വാഹനം പാര്‍ക്കു ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം നടത്തി.

ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍, സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കില്ല.

ദക്ഷിണകൊറിയയില്‍ വെള്ളപ്പൊക്കത്തിൽ നാലു പേര്‍ മരിച്ചു.

കോണ്‍വേയുടെ ചുമലിലേറി സിംബാബ്‌വെക്കെതിരെ 20 – 20 പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

Share This Article
Leave a comment