കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഇന്നു കേട്ടത്

At Malayalam
1 Min Read

.കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവാദമായ പരാമര്‍ശം നടത്തിയ മന്ത്രി ജെ ചിഞ്ചുറാണിയോട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി.

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മാനേജ്‌മെന്റിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർദേശം നൽകി.

പട്ടാളക്കാരനാകണം എന്നായിരുന്നു ചേട്ടന്‍റെ ആ​ഗ്രഹമെന്നും കുടുംബം നല്ലതു പോലെ നോക്കണമെന്നും പറയാറുണ്ടായിരുന്നു. ഫുട്ബോളും വോളിബോളും ചേട്ടന് ഇഷ്ടമായിരുന്നു – മരിച്ച മിഥുന്‍റെ അനിയൻ.

ഗുരുതരമായ അനാസ്ഥയുടെ ഇരയാണ് മിഥുൻ, ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് കൊല്ലത്തു നിന്നുള്ള പാർലമെൻ്റംഗം എൻ കെ പ്രേമചന്ദ്രൻ.

- Advertisement -

ആ അമ്മയുടെ കരച്ചിൽ സഹിക്കാനാകില്ല, വീഴ്ച ആരുടെ ഭാഗത്തു നിന്നുണ്ടായതാണെങ്കിലും കടുത്ത നടപടിയുണ്ടാകും. കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടി.

തെറ്റായിപ്പോയി, പ്രസ്താവന ഒഴിവാക്കാമായിരുന്നു, കുടുംബത്തിനു സർക്കാർ ഉറപ്പായും സഹായം നൽകും, സ്കൂൾ അധികൃതരുടേയും കെ എസ് ഇ ബി യുടേയും വീഴ്ച പരിശോധിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി ജെ ചിഞ്ചുറാണി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment