തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ തപാൽ ശൃംഖലയിൽ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഐ ടി 20 റോൾ ഔട്ടിന്റെ ഭാഗമായി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസും അതിനു കീഴിലുള്ള സബ് / ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 22 മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. മാറ്റത്തിന്റെ ഭാഗമായി ജൂലൈ 20 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലും അതിനു കീഴിലുള്ള 43 സബ് പോസ്റ്റ് ഓഫീസുകൾ, 102 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് തിരുവനന്തപുരം നോർത്ത് ഡിവിഷൻ
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് സീനിയർ സൂപ്രണ്ട് അറിയിച്ചു.
പ്രവർത്തനക്ഷമത, സുരക്ഷ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് സോഫ്റ്റ്‌വെയർ നവീകരണം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾ ഇടപാടുകൾക്കായി തിരുവനന്തപുരം ജി പി ഒയും അതിനു കീഴിലുള്ള സബ് പോസ്റ്റ് ഓഫീസുകളും സന്ദർശിക്കണമെന്നും അറിയിപ്പിൽ പറയുന്നു.