കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട നാളെ ( ജൂലൈ – 16 ) തുറക്കും. വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. കർക്കടക മാസം ഒന്നാം തീയതി രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക മാസം ഒന്നാം തീയതി മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ നടക്കും.
ഭക്തർക്ക് സുഖകരവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29 ന് ശബരിമല നട തുറക്കും. ജൂലൈ 30 നാണ് നിറപുത്തരി.
