വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് മർദനമേറ്റ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ മാസം 11 ന് രാവിലെ 10 മണിക്കായിരുന്നു സംഭവം നടന്നത്. അച്ഛനെ മകൻ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.