പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിനെയാണ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചെങ്കോട്ടുകോണത്തിനു സമീപം പുതുതായി നിർമ്മിച്ച വീട്ടിലാണ് ജെയ്സണെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് സംഭവം നടന്നത്. മരണകാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇദ്ദേഹം കൊല്ലം സ്വദേശിയാണ് എന്ന് പറയുന്നു.
