ഈ സിനിമയിലെ ഒരു കോടതി രംഗം മ്യുട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പ് സമര്‍പ്പിച്ച് മൂന്നു ദിവസത്തിനകം സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പതിപ്പ് ഇന്നെത്തുക.
സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് വൈകിയാണെങ്കിലും പ്രശ്നപരിഹാരത്തിന് വഴിയുണ്ടായത്. ആദ്യം നിര്‍ദേശിച്ചതുപോലെ സിനിമയിലെ 96 ഇടത്ത് കട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പകരം സിനിമയുടെ ടൈറ്റിലില്‍ ചെറിയ മാറ്റം വരുത്തണം. ജാനകി എന്നതിനു പകരം വി ജാനകിയെന്നൊ ജാനകി വി എന്നോ ചേര്‍ക്കണം. കൂടാതെ കോടതി രംഗങ്ങളിലെ ഒരു ഭാഗം നീക്കം ചെയ്യുകയും വേണം. ജാനകി എന്ന പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യണം ഇതൊക്കെയായിരുന്നു പുതിയ നിര്‍ദേശങ്ങൾ.