കോന്നി പയ്യനാമൺ താഴം വില്ലേജിൽ പ്രവർത്തിക്കുന്ന ചെങ്ങളം ക്വാറിയിൽ പാറ ഇടിഞ്ഞു വീണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിൽ നാളെ (ചൊവ്വ) രാവിലെ ഏഴു മണിക്ക് പുനരാരംഭിക്കും.
പ്രതികൂല കാലാവസ്ഥയും വീണ്ടും പാറ ഇടിഞ്ഞു വീഴുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഇന്നത്തെ തെരച്ചിൽ നിർത്തിവച്ചത്. പൊലീസ്, ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തി വരുന്നത്.
അപകടത്തിൽപെട്ട ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ കൂടി പാറയ്ക്കടിയിൽ കുടുങ്ങിയിട്ടുണ്ടന്നാണ് വിവരം.
