ഡ്രൈവര്‍ തസ്തികയില്‍ ഒഴിവ്

At Malayalam
0 Min Read

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ (ഹെവി ) കം ക്ളീനര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷത്തെ മുന്‍ പരിചയവും 30 വയസിനും 60 വയസിനും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ഥികള്‍, ബയോഡാറ്റായും മുന്‍ പരിചയം, പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ജൂലൈ 8 ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862- 232477, 04862 – 233250, വെബ്സൈറ്റ് : www.gecidukki.ac.in

Share This Article
Leave a comment