പാർട്ട് ടൈം ഫാർമസിസ്റ്റിനെ നിയമിക്കുന്നു

At Malayalam
1 Min Read

തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഉച്ചയ്ക്കു ശേഷമുള്ള ഒ പി വിഭാഗത്തിൽ ജോലി ചെയ്യുന്നതിനായി പാർട്ട് ടൈം ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം. നിയമനം 179 ദിവസത്തേക്ക് താത്കാലികമായിട്ടായിരിക്കും.

അർഹരായ അപേക്ഷകർ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 15 ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.

കേരളത്തിലെ കൗൺസിൽ രജിസ്ട്രേഷൻ, നിയമനത്തിന് അനിവാര്യ യോഗ്യതയാണ്. കൂടുതൽ വിവരങ്ങൾക്ക് തോളൂർ സമൂഹികാരോഗ്യ കേന്ദ്രവുമായി 0487 – 2285746 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment