പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മനിശ്ശേരിയിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. ഒറ്റപ്പാലത്തെ പ്രസിദ്‌ധമായ വരിക്കാശേരി മനയ്ക്കടുത്തായിട്ട് താമസിക്കുന്ന കിരൺ മകൻ കിഷൻ എന്നിവരെയാണ് മരണാസന്നരായി കണ്ടെത്തിയത്. ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകനേയും കൊന്ന് പിതാവ് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലിസ് നിഗമനം. കിരണിൻ്റെ ഭാര്യ രണ്ടു മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ അന്വേഷണം നടത്തി വരുന്നതായും മറ്റു സംശയങ്ങൾ ഒന്നുമില്ലെന്നും പൊലിസ് അറിയിച്ചു.