തൃശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

At Malayalam
1 Min Read

തൃശൂർ ജില്ലയിലെ പന്നിത്തടത്ത് കെ എസ് ആർ ടി സിയും മത്സ്യം കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. നിരവധി പേർക്ക് പരിക്കു പറ്റിയതായാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് നിന്ന് കുമളിയിലേക്കു പോയ കെ എസ് ആർ ടി സി ബസും കുന്നംകുളത്തു നിന്നു വരികയായിരുന്ന ലോറിയും തമ്മിലാണ് കുട്ടിയിടിച്ചത്. ബസ് – ലോറി ഡ്രൈവർമാർക്കും കണ്ടക്ടർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കു പറ്റിയതായാണ് വിവരം.

ഇരു വാഹനങ്ങളുടെയും മുൻവശം ഏകദേശം പൂർണമായും തകർന്ന നിലയിലാണ്. ഇവിടെ നല്ല നിലവാരമുള്ള റോഡായതിനാൽ വാഹനങ്ങൾക്കെല്ലാം അമിത വേഗതയാണെന്ന് നാട്ടുകാർ പറയുന്നു. കേച്ചേരി, വടക്കാഞ്ചേരി, അക്കിക്കാവ്, കുന്നംകുളം എന്നീ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണ് പന്നിത്തടത്തിലേത്. നിരവധി വാഹനങ്ങൾ മുമ്പും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളതായും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ഒന്നര മണിയോടെയാണ് ഈ അപകടം ഉണ്ടായത്.

Share This Article
Leave a comment