ചുമതലകളൊഴിഞ്ഞ് ഡോ: ഹാരിസ്

At Malayalam
1 Min Read

തനിക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഡോ: ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വകുപ്പിൻ്റെ ചുമതല മറ്റൊരു ഡോക്ടർക്ക് കൈമാറിയതായി അറിയിച്ചു. എന്തെങ്കിലും അടിയന്തര നടപടികൾ തനിയ്ക്കെതിരെ ഉണ്ടായാൽ വകുപ്പിൻ്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ താൻ തെരഞ്ഞെടുത്ത മാർഗം തെറ്റാണെന്ന് തനിയ്ക്കു പൂർണ ബോധ്യമുണ്ട്. അതിനുള്ള ശിക്ഷ എന്തായാലും സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ, താൻ ചെയ്ത ആ തെറ്റിനു ഫലമുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ പുഞ്ചിരിയോടെ രോഗികൾ മടങ്ങുന്നുണ്ട്. അവരുടെ ആ പുഞ്ചിരിയിൽ എല്ലാമുണ്ടന്നും ഡോ: ഹാരിസ് പറഞ്ഞു.

തനിയ്ക്ക് ഈ ജോലിയല്ലെങ്കിൽ മറ്റെവിടെയെങ്കിലും ജോലി ലഭിക്കും. സത്യം തുറന്നു പറഞ്ഞതിന് പഠന കാലത്തും ചില തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി താൻ സർവീസിൽ ഇല്ലെങ്കിലും അവിടെ നടപ്പിലാക്കേണ്ടുന്ന കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രിയും സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനവുമൊക്കെ തനിക്ക് ഒപ്പം നിന്നു. പക്ഷേ, സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ അവർക്കെതിരെ ഉപയോഗിക്കുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഡോ: ഹാരിസ് പറഞ്ഞു.

Share This Article
Leave a comment