കെജരിവാൾ 15 ദിവസം ജയിലിൽ , പുസ്തകങ്ങളും മരുന്നും ചോദിച്ചു

At Malayalam
0 Min Read

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ 15 ദിവസം തിഹാർ ജയിലിൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജുഡിഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടത്. രാജ്യത്തിന് ഗുണകരമായതല്ല പ്രധാനമന്ത്രിയുടെ ചെയ്തികളെന്ന് കെജരിവാൾ പ്രതികരിച്ചു.കെജരിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ പറഞ്ഞിരുന്നു .അതുകൊണ്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് കോടതിയുടെ ഉത്തരവുണ്ടായത്.തനിക്ക് ജയിലിൽ വായിയ്ക്കാനായി ഭഗവദ് ഗീതയും രാമായണവും അനുവദിക്കണമെന്ന് കെജരിവാൾ കോടതിയിൽ ആവശ്യമുന്നയിച്ചു. ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ചോദിച്ചു. ദിവസവും കഴിക്കുന്ന മരുന്നുകളും എത്തിക്കണമെന്നും കെജരിവാൾ കോടതിയിൽ ആവശ്യപ്പെട്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment