കെ എസ് ആർ റ്റി സിയ്ക്കായി വാങ്ങിയ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ്കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. ആനയറയിൽ നിന്ന് ടെക്നോപാർക്കിലേയ്ക്കും തിരികെ ആനയറയിലേയ്ക്കും ആണ് മന്ത്രി ബസ് ഓടിച്ച് നോക്കിയത്. അതിനു ശേഷം ചില നിർദ്ദേശങ്ങൾ മന്ത്രി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ഒരു സൂപ്പർഫാസ്റ്റും ഒരു ഫാസ്റ്റ് പാസഞ്ചർ ബസുമാണ് തിരുവനന്തപുരത്ത് ഇപ്പോൾ എത്തിയിട്ടുള്ളത്. മന്ത്രി പറഞ്ഞ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി ജൂലായ് മാസംതന്നെ ബാക്കി ബസുകൾ കൂടി എത്തും.
പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളോടും കൂടിയാണ് പുതിയ ബസുകൾ നിരത്തിൽ എത്തുന്നത്.