തനിയ്ക്കു നേരേ ശാരീരികാതിക്രമം ഉണ്ടായി എന്നു ചലച്ചിത്ര നടൻമാർക്കെതിരെ പരാതി ഉന്നയിച്ച നടി മിനു മുനീറിനെ പൊലിസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയ കേസിലാണ് പൊലിസ് നടപടിയുണ്ടായത്.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് തനിക്കെതിരെ മേനോൻ അതിക്രമം കാട്ടിയതെന്ന് നേരത്തേ മിനു മുനീർ പറഞ്ഞിരുന്നു. എന്നാൽ ഈ കേസ് കോടതി അവസാനിപ്പിച്ചിരുന്നു. മറ്റു ചില പ്രധാന നടൻമാർക്കെതിരേയും ഇവർ ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരുന്നു. ഇൻഫോപാർക്ക് സൈബർ പൊലിസാണ് നടിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചത്.