ഡി ജെ പാർട്ടിക്കിടെ യുവതി ബിയർ ബോട്ടിൽ കൊണ്ട് യുവാവിൻ്റെ തലയ്ക്കടിച്ചു

At Malayalam
0 Min Read

കൊച്ചിയിലെ ഒരു ബാർ ഹോട്ടലിൽ നടന്ന ഡി ജെ പാർട്ടിക്കിടെ യുവതി ബിയർ കുപ്പി കൊണ്ട് യുവാവിൻ്റെ തലയ്ക്കടിച്ചു. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാർട്ടിക്കിടെ യുവാവ് തന്നോട് മോശമായി പെരുമാറിയതായി യുവതി ആരോപിക്കുന്നു. പൊലിസെത്തി ഡി ജെ പാർട്ടി നിർത്തി വയ്പ്പിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെ കൊച്ചിയിലെ എടശേരി ബാറിലാണ് സംഭവം ഉണ്ടായത്. കൂടുതൽ അന്വേഷണം നടത്തി കേസെടുക്കുമെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ നില ഗുരുതരമല്ലെന്നും പൊലിസ് അറിയിച്ചു.

Share This Article
Leave a comment