മലപ്പുറം ജില്ലയിലെ കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ കൗണ്ടര്‍ സേവനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി / കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി / ഡി സി എ / പി ജി ഡി സി എ അല്ലെങ്കില്‍ എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ് റൈറ്റിംഗ് ( ഇംഗ്ലീഷ് /മലയാളം) വേര്‍ഡ് പ്രോസസിംഗ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30 ന് കാവനൂര്‍ പി എച്ച് സി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0483 – 2959021 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.