കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിന് വെബ്പോര്‍ട്ടല്‍

At Malayalam
1 Min Read

കെ എസ് ഇ ബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍‍ട്ടല്‍ നിലവിൽവന്നു. ots.kseb.in എന്ന വെബ്പോര്‍‍ട്ടലിലൂടെ സെക്ഷൻ ഓഫീസിൽ പോകാതെ ലോടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതി ഉപയോഗപ്പെടുത്താം.

ആകർഷകമായ ഇളവുകൾ അനുവദിച്ചിട്ടുള്ള  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ രണ്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക പദ്ധതിയിലൂടെ തീർപ്പാക്കാൻ കഴിയും. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.  അഞ്ചു മുതൽ 10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം നാലു ശതമാനം മാത്രമായിരിക്കും പലിശ. രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം ആറു ശതമാനം പലിശ നൽകിയാൽ മതി. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീർക്കുന്നവർക്ക് മുതലിൽ അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശ്ശിക തീർപ്പാക്കാൻ ഇതാദ്യമായാണ് കെ എസ് ഇ ബി ഇത്രയേറെ ഇളവുകൾ നൽകുന്നത്.

റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. അത്തരം കുടിശ്ശികകൾ തീർപ്പാക്കുന്നതിന്, ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ റവന്യൂ സ്‌പെഷ്യൽ ഓഫീസറെയുമാണ് ബന്ധപ്പെടേണ്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment