നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തന്നെ ആരും ക്ഷണിയ്ക്കാത്തതുകൊണ്ടാണ് പോകാഞ്ഞതെന്ന് ശശി തരൂർ എം പി. നിലമ്പൂരേക്ക് ആരും എന്നെ വിളിച്ചില്ല, ഞാൻ പോയുമില്ല. നിലവിലെ പാർട്ടി നേതൃത്വവുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതൊന്നും തെരഞ്ഞെടുപ്പു ദിവസമായ ഇന്നു തന്നെ പറഞ്ഞ് താൻ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കാനില്ലെന്നും തരൂർ പറഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞാലുടൻ തനിയ്ക്കു ചില കാര്യങ്ങൾ പറയാനുണ്ടന്നും തരൂർ വ്യക്തമാക്കി.
മാതൃരാജ്യത്തെ ബാധിയ്ക്കുന്ന വിഷയങ്ങൾ വരുമ്പോൾ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും രാജ്യതാല്പര്യം മാത്രമേ ഉള്ളുവെന്നും തരൂർ പറയുന്നു. അതുകൊണ്ടാണ് പഹൽഗാം മിഷൻ്റെ ഭാഗമായി പ്രധാനമന്ത്രി ഏൽപ്പിച്ച ദൗത്യം താൻ നിർവഹിച്ചത്. അത് തൻ്റെ കടമയായി കരുതുന്നതായും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.