സംസ്ഥാന അച്ചടിവകുപ്പിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ പി എസ് സി രേഖകൾ ഹാജരാക്കിയ ഉദ്യോഗസ്ഥനെ സസ്പെൻ്റു ചെയ്തു. അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ ലോവർ ഡിവിഷൻ ക്ലാർക്ക് മുഹമ്മദ് ഷഫീഖിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
സമാനരീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പലരും അനർഹമായ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ അച്ചടി വകുപ്പിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
