ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രായേല്‍ ആക്രമണം, മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

At Malayalam
1 Min Read

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തായിരുന്നു ആക്രമണം നടന്നത്. നിരവധി മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആര്‍ ഐ എന്‍ എന്‍ ചാനലിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ആക്രമണത്തിനു ശേഷം ടെലിവിഷൻ സംപ്രേഷണം പുനരാരംഭിച്ചതായി ഇറാൻ പറയുന്നു.

വീണ്ടും തങ്ങളെ ആക്രമിക്കാന്‍ ഇസ്രായേലിനെ ടെലിവിഷൻ അവതാരകര്‍ വെല്ലുവിളിച്ചതായും വിവരമുണ്ടു. ഇതോടെ പശ്ചിമേഷ്യ പൂർണമായും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് വ്യക്തമാകുന്നത്. ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

Share This Article
Leave a comment