പത്തനംതിട്ട വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍, ഐ ടി ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 24 ന് രാവിലെ 11 നും ഡ്രൈവര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 24 ന് രാവിലെ 10 ന് സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍ : 04735 – 227703.