കേരളത്തിലെ രണ്ട് പൂജാരിമാർ പീഡിപ്പിക്കാൻ ശ്രമിച്ചു: പരാതിയുമായി ബെംഗളൂരു യുവതി

At Malayalam
1 Min Read

തൃശ്ശൂരിലെ രണ്ട് ക്ഷേത്ര പൂജാരിമാർ നഗ്ന വീഡിയോ കോളിന് നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബെംഗളൂരു യുവതി രംഗത്ത്. ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ബെല്ലന്ദൂർ നിവാസിയായ രത്ന എന്ന സ്ത്രീ ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.യുവതിയുടെ പരാതിയിൽ തൃശ്ശൂർ പെരിങ്ങോട്ടുകര ക്ഷേത്ര പൂജാരി അരുണിനെ അറസ്റ്റ് ചെയ്തു. മുഖ്യ പൂജാരി ഉണ്ണി ദാമോദരൻ ഇപ്പോൾ ഒളിവിലാണ്.

2016 ൽ ഭർത്താവിനെ നഷ്ടപ്പെടുകയും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത രത്‌ന ആത്മീയ സഹായം തേടിയാണ് ഇൻസ്റ്റാഗ്രാമാം വഴി പെരിങ്ങോട്ടുകര ക്ഷേത്ര പൂജാരിമാരെ ബന്ധപ്പെടുന്നത്. മന്ത്രവാദം നടന്നിട്ടുണ്ടെന്നും ശാപമോക്ഷം നൽകുന്നതിനായി ഒരു ചടങ്ങ് നടത്തണമെന്നും പറഞ്ഞാണ് അരുൺ രത്നയെ വിളിക്കുന്നത്. രാത്രി സമയങ്ങളിൽ വാട്ട്‌സ്ആപ്പ് വഴി വിളിക്കാൻ തുടങ്ങിയ അരുൺ, പലപ്പോഴും വീഡിയോയിൽ നഗ്നനായി പ്രത്യക്ഷപ്പെടുകയും ആചാരത്തിന്റെ ഭാഗമായി അവളും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിസമ്മതിച്ചപ്പോൾ, തന്റെ കുട്ടികൾക്ക് ദോഷം വരുത്തുന്ന ഒരു “വിപരീത ആചാരം” നടത്തുമെന്ന് അരുൺ ഭീഷണിപ്പെടുത്തി. കുട്ടികളുടെ സുരക്ഷയെ ഭയന്ന് യുവതി അനുസരിച്ചു. എന്നാൽ വീഡിയോ കാൾ റെക്കോർഡുചെയ്‌ത് അത് ഉപയോഗിച്ച് കേരളത്തിലേക്ക് വരാൻ രത്നയോട് ആവശ്യപ്പെട്ടു. കേരളത്തിലെത്തിയ രത്നയെ

അരുണും ഉണ്ണി ദാമോദരനും ചേർന്ന് ക്ഷേത്രത്തിലെ തന്നെ ഒരു മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയ രത്ന സ്ക്രീൻഷോട്ടുകൾ, കോൾ ലോഗുകൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ പോലീസിന് സമർപ്പിക്കുകയായിരുന്നു.

- Advertisement -

Share This Article
Leave a comment