തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ / ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് എന്നിവ നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എം എ സൈക്കോളജി, എം എസ് ഡബ്ല്യു ( സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണനയുണ്ടാകും. താത്പര്യമുള്ളവര്‍ ജൂണ്‍ 20 ന് രാവിലെ 10.30ന് നെടുമങ്ങാട് ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472 – 2812557.