ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം: ചികിത്സയില്‍ 7000 പേർ

At Malayalam
1 Min Read

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന തായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു 163 പേർക്കും പുതിയ വകഭേദമായ എക്‌സ് എഫ് ജി ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ് എഫ് ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനം.

തമിഴ്‌നാട്ടില്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറു കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീകോമ്പിനന്റ് എക്സ് എഫ് ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഏഴായിരം കടന്നതായാണ് ലഭിക്കുന്ന വിവരം. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ വർധിക്കുകയാണ്.ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന തായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു 163 പേർക്കും പുതിയ വകഭേദമായ എക്‌സ് എഫ് ജി ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ് എഫ് ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനം.

തമിഴ്‌നാട്ടില്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറു കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീകോമ്പിനന്റ് എക്സ് എഫ് ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്.

- Advertisement -

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഏഴായിരം കടന്നതായാണ് ലഭിക്കുന്ന വിവരം. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ വർധിക്കുകയാണ്.

Share This Article
Leave a comment