കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർധിപ്പിക്കുന്നു.
സാധാരണ യാത്രക്കാർക്കുള്ള നിരക്ക് 75 രൂപയിൽ നിന്ന് 100 രൂപയായി വർധിക്കും. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്ക് 30 രൂപയിൽ നിന്ന് 40 ആയും വർധിക്കും. 300 രൂപ എന്ന പ്രത്യേക ബോട്ട് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.