സൈനിക നീക്കങ്ങൾ ISIക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശി അറസ്റ്റിൽ

At Malayalam
0 Min Read

രാജ്യത്തെ സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി പങ്കുവച്ച പഞ്ചാബ് സ്വദേശിയായ ചാരൻ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് ഇയാൾ കൈമാറിയതായി ആരോപിക്കപ്പെടുന്ന ഗഗൻദീപ് സിംഗിനെ പഞ്ചാബ് പോലീസാണ് അറസ്റ്റ് ചെയ്തതത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്തും ഇയാൾ പ്രവർത്തിച്ചിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു

ഗഗൻദീപ് സിംഗ് ഐഎസ്‌ഐയുമായും ഖാലിസ്ഥാൻ ഭീകരനായ ഗോപാൽ സിംഗ് ചൗളയുമായും ബന്ധപ്പെട്ടിരുന്നുവെന്നും, ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ പങ്കുവച്ചുവെന്നും പോലീസ് പറഞ്ഞു.

Share This Article
Leave a comment