ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിൽ ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റെസ്‌ക്യു ബോട്ടുകളിൽ ലൈഫ് ഗാർഡ് / ഹാർബർ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡുകളെ നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്ട്‌സ് പരിശീലനം പൂർത്തിയാക്കിയവരും 20 നും 45 നും മധ്യേ പ്രായമുള്ളവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനുള്ള ശാരീരിക മാനസിക ക്ഷമതയുള്ളവരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് / ലൈഫ് ഗാർഡ് ആയി ജോലി നോക്കിയുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് കാര്യാലയത്തിൽ ജൂൺ നാലിന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ജൂൺ 5ന് രാവിലെ 11 മണിയ്ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ അഭിമുഖം നടക്കും.