ബിരുദ ഓണേഴ്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

ഐ എച്ച് ആർ ഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734224076, 8547005045), മാവേലിക്കര (04792304494, 0479 2341020, 8547005046,9495069307), ധനുവച്ചപുരം  (04712234374,), കാർത്തികപ്പള്ളി (04792485370, 8547005018), കുണ്ടറ  (04742580866, 8547005066), കലഞ്ഞൂർ  (04734292350, 8547005024), പെരിശ്ശേരി  (04792456499, 8547005006), കൊട്ടാരക്കര (0474242444, 8089754259) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ ബിരുദ ഓണേഴ്‌സ്  കോഴ്‌സുകളിൽ,  കോളേജുകൾക്ക് നേരിട്ട്അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം.  പൊതു വിഭാഗത്തിലുള്ള വിദ്യാഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്‌ക്കണം. (എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും). അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്തു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.

TAGGED:
Share This Article
Leave a comment