പത്തനംതിട്ട ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി വിവരം. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ പത്തനംതിട്ടയിൽ ഉണ്ട്. പ്രത്യേക ജാഗ്രത അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അനാവശ്യ ആശുപത്രി സന്ദര്‍ശനം, രോഗീ സന്ദർശനം തുടങ്ങിയവ നിർബന്ധമായും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.