തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 30 വൈകുന്നേരം 5 മണിവരെയാണ്.
വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് സഹിതം kexconkerala2022@gmail.com എന്ന ഇ – മെയിൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2320771.