മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. ഉണ്ണിമുകുന്ദന്റെ മുൻ മാനേജർ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ ആണ് പരാതി നൽകിയത്.
ഹർജി എറണാകുളം സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. ഈ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഉണ്ണി മുകുന്ദൻ കരണത്ത് അടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിപിൻ കുമാറിൻ്റെ പരാതിയിലുണ്ട്. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും അതിന്റെ നിരാശയാണ് മർദ്ദനത്തിന് വിപിൻ ആരോപിച്ചു.