തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വെമ്പായം തേക്കടയിൽ മാതാവിനെ മദ്യലഹരിയിൽ മകൻ ചവിട്ടിക്കൊന്നു. വെമ്പായം
തേക്കട കുളത്തിങ്കര പെരുമ്പിലാൻകോട് ഓമന അമ്മ (80) യെയാണ് മകൻ മർദിച്ചു കൊലപ്പെടുത്തിയത്. പ്രതിയായ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്നു പൊലീസ് പറയുന്നു. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.
അമ്മയുമായുണ്ടായ വാക്കു തർക്കത്തിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ ഇവരുടെ വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ പൊലിസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
