ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ചു പെൺകുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തി. മരണം നടന്ന് 57 ദിവസം പിന്നിട്ടിട്ടും കൊലപാതകത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വിഷയം ഉന്നയിച്ച് കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രി പിണറായി വിജയനേയും കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അവർ പറഞ്ഞു. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറയുന്നു. അതേസമയം, പ്രതി സുകാന്തിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്.
