അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം

At Malayalam
1 Min Read

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതിയും മുതിർന്ന അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നും. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണെന്നു ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം പ്രതി അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

കൂടാതെ അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. എന്നാൽ വാദിയായ ജൂനിയർ അഭിഭാഷകയാണ് പ്രശ്നം ഉണ്ടാക്കിയെന്നും ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവം വലുതാക്കി കാണിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

- Advertisement -
Share This Article
Leave a comment