ഇന്ത്യ റിസർവ് ബറ്റാലിയനിൽ താത്കാലിക നിയമനം: അഭിമുഖം മേയ് 15ന്

At Malayalam
1 Min Read

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്കുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുക്ക്, സ്വീപ്പർ തസ്തികകളിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് മേയ് 15 രാവിലെ 11 മണിക്ക് ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖം നടത്തുന്നത്.

പ്രതിദിനം 710 രൂപ ശമ്പള നിരക്കിൽ പ്രതിമാസം പരമാവധി 19,170 രൂപയാണ് ശമ്പളം. നിയമനം, മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിൽ നിശ്ചയിക്കുന്നതാണ്. തൊഴിലിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

താത്പ്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം. എന്നാൽ ഇപ്രകാരം നിയമിക്കുന്നവരെ യാതൊരു കാരണവശാലും ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തില്ലെന്ന് ഇന്ത്യ റിസർവ് ബറ്റാലിയൻ കമാണ്ടൻ്റ് അറിയിച്ചു.

- Advertisement -
Share This Article
Leave a comment