സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടന ഉടനെന്ന് റിപ്പോർട്ട്

At Malayalam
0 Min Read

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുന:സംഘടന എന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ഫിഷറിസ് വകുപ്പു മന്ത്രി സജി ചെറിയാൻ, ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് എന്നിവരെ ഒഴിവാക്കിയേക്കും. പുതിയ മന്ത്രിമാരായി നിലവിലെ സ്പീക്കർ എ എൻ ഷംസീർ, ആലപ്പുഴയിൽ നിന്നുള്ള പി ചിത്തരജ്ഞൻ,തിരുവനന്തപുരം നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നുള്ള കെ ആൻസലൻ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരെ പരിഗണിക്കുന്നതായും അറിയുന്നു. കെ കെ ഷൈലജയെ സ്പീക്കറാക്കാനും സാധ്യതയുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment