രാഷ്ട്രപതി 19ന് ശബരിമലയിൽ

At Malayalam
0 Min Read

രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താണ് താമസിക്കുന്നത്.
ഇന്ത്യ – പാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനം മാറ്റി വച്ചിരുന്നു.
എന്നാൽ സംഘർഷ സാഹചര്യം അയയുകയും വെടി നിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രതി ശബരിമല അയ്യപ്പ ദർശനത്തിന് എത്തുന്നത്.

രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ സുരക്ഷ കർശനമാക്കും. ഇത് രണ്ടാമത്തെ രാഷ്ട്രപതിയാണ് ശബരിമല സന്ദർശനം നടത്തുന്നത്. 1973 ഏപ്രിലിൽ അന്നത്തെ രാഷ്ട്പ്രതിയായിരുന്ന വി വി ഗിരി ശബരിമലയിൽ ദർശനം നടത്തിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment