മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

At Malayalam
1 Min Read

തിരുവനന്തപുരം വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബോണക്കാട് സ്വദേശി ആനി മോള്‍ ഗില്‍ഡ ആണ് മരിച്ചത്. 25 വയസാണ് ഗിൽഡയുടെ പ്രായം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തിയതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

കൊലപാതകത്തിലേക്കു നയിച്ച കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സി ഇ ഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.

- Advertisement -

Share This Article
Leave a comment