പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചതായി വിവരം. 107 ഗ്രാം സ്വര്‍ണമാണ് വൈകുന്നേരത്തോടെ തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
അതേസമയം, സ്ട്രോങ് റൂമിലെ സ്വർണം മണൽപ്പരപ്പിൽ വന്നതെങ്ങനെയെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് കഴിഞ്ഞദിവസം സ്വര്‍ണം കാണാതായത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് സാധ്യത എന്നാണ് ലഭിയ്ക്കുന്ന വിവരം.