സമരം നിർത്തി, ഇനി സമരയാത്ര

At Malayalam
1 Min Read

സംസ്ഥാനത്തെ ആശാ വർക്കർമാർ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് നാൽപ്പത്തിമൂന്നാമത്തെ ദിവസമാണ് ആശാവർക്കർമാർ സമരം അവസാനിപ്പിക്കുന്നത്.

വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫും നടന്നു.

രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എം എ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി. മെയ് അഞ്ച് മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര നടക്കുന്നത്.

- Advertisement -

Share This Article
Leave a comment