കൊല്ലം നഗരത്തിൽ ഇന്നലെ നടന്നത് വൻ ലഹരി വേട്ട. ഒരു വാഹനത്തിൽ കടത്തിക്കൊണ്ടു വരികകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ ആണ് ഇന്നലെ മാത്രം ഇവിടെ നിന്ന് പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നു തന്നെയാണ് സൂചന. പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.