ഭാര്യ കിണറ്റിൽ ചാടി, ഭർത്താവും കൂടെ ചാടി

At Malayalam
0 Min Read

കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. ഭാര്യ ചാടിയതിനു പിന്നാലെ ഭർത്താവും കൂടെ ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാ സേന എത്തി രണ്ടു പേരെയും രക്ഷപ്പെടുത്തി. വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Article
Leave a comment