വിവാഹ വാഗ്ദാനം നല്‍കി സഹപ്രവർത്തകയായ ഐ ബി യിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സുകാന്ത് സുരേഷിന്‍റെ പുതിയ കാമുകിയും ഐ ബിയിലെ തന്നെ ഒരു വനിതാ ഓഫീസറാണന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും അതിൻ്റെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകൾ കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾ കേരളം വിട്ടുവെന്ന സൂചനകളെ തുടർന്ന് സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പത്തനംതിട്ട സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥ മേഘ ആത്മഹത്യ ചെയ്തത്. മേഘയുടെ രക്ഷിതാക്കൾ സുകാന്തിനെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
