മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

At Malayalam
0 Min Read

ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവിലില്‍ വേന‍ല്‍ മഴയെ തുടർന്ന് മണ്ണും കല്ലും ഇടിഞ്ഞ് ദേഹത്തു വീണ് തമിഴ്നാട് സ്വദേശിയായ ഒരു തൊഴിലാളി മരിച്ചു. അയ്യപ്പന്‍കോവിലില്‍ താമസിക്കുന്ന അയ്യാവു എന്ന തൊഴിലാളിയാണ് മരിച്ചത്. ഇയാൾ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഉയര്‍ന്ന പ്രദേശത്തു നിന്ന് കല്ലും മണ്ണും ഇയാളുടെ ദേഹത്തേക്കു വീഴുകയായിരുന്നു. പത്തനംതിട്ടയുടെ മലയോര മേഖലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായതായും റിപ്പോർട്ടുണ്ട്.

Share This Article
Leave a comment